സത്രം ഇടത്താവളത്തിലെ ഭക്ഷണശാലകളില്‍ കലക്ടറും സംഘവും പരിശോധന നടത്തി
സത്രം ഇടത്താവളത്തിലെ ഭക്ഷണശാലകളില്‍ കലക്ടറും സംഘവും പരിശോധന നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം ഇടത്താവളത്തിലെ ഭക്ഷണശാലകളില്‍ കലക്ടറും സംഘവും പരിശോധന നടത്തി. തിങ്കളാഴ്ച വൈകിട്ട് 5ഓടെ കലക്ടര്‍ വി വിഗ്നേശ്വരി, പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ട്രയിനി വിഷ്ണു രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡുകളുമില്ലാത്ത കടകള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. അയ്യപ്പഭക്തരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ഹെല്‍ത്ത് കാര്‍ഡ് മാത്രമുണ്ടായിരുന്ന മൂന്നുകടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. വണ്ടിപ്പെരിയാര്‍ എസ്.ഐ. ടി.എസ്. ജയകൃഷ്ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബോബി ഇ ചെറിയാന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
What's Your Reaction?






