ഉപ്പുതറയില്‍ ഓറഞ്ച് ഡേ ദിനാചരണം
ഉപ്പുതറയില്‍ ഓറഞ്ച് ഡേ ദിനാചരണം

ഇടുക്കി: ലോക മനുഷ്യാവകാശ ദിനത്തോടനുന്ധിച്ച് ഉപ്പുതറയില്‍ ഓറഞ്ച് ഡേ ദിനാചരണം നടത്തി. സ്ത്രീ ശാക്തീകരണവും ജെന്‍ഡര്‍ സമത്വവും ലക്ഷ്യം വച്ചുകൊണ്ട് ഏറ്റുമാനൂര്‍ ജ്യോതി ജീവപൂര്‍ണ ട്രസ്റ്റും അര്‍ച്ചന വിമന്‍സ് സെന്റിന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ ഉദ്ഘാടനം ചെയ്തു. ഉപ്പുതറ ടൗണില്‍ നിന്ന് ആരംഭിച്ച പ്രകടനം ഉപ്പുതറ എസ്.എച്ച്.ഒ. എന്‍ എം ജോയ് മാത്യു ഫ്‌ളാഗ് ഓഫ് ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ടീം അവതരിപ്പിച്ച തെരുവുനാടകവും നടത്തി. ജീവന്‍ സമൃദ്ധി കോ-ഓര്‍ഡിനേറ്റര്‍ മറിയാമ്മ കെ ജോസഫ് അധ്യക്ഷയായി. റിട്ടയേര്‍ഡ് എക്‌സൈസ് ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുള്‍പ്പെടുത്തി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ലീലാമ്മ ബേബി, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ജെസി ജയ് , അസിസ്റ്റന്റ് ഡയറക്ടര്‍ ആശാ കിരണ്‍ ,യൂണിറ്റ് ഓഫീസര്‍ ഇന്ദിരാ ശ്രീനി , കൗണ്‍സിലര്‍ പി ഉണ്ണിമായ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






