ഏലമല പ്രദേശം സുപ്രീം കോടതി ജഡ്ജിമാര്‍ സന്ദര്‍ശിക്കണം: ചീഫ് ജസ്റ്റിസിന് നിവേദനമയച്ച് കിസാന്‍ സഭ
ഏലമല പ്രദേശം സുപ്രീം കോടതി ജഡ്ജിമാര്‍ സന്ദര്‍ശിക്കണം: ചീഫ് ജസ്റ്റിസിന് നിവേദനമയച്ച് കിസാന്‍ സഭ

ഇടുക്കി: സി.എച്ച്.ആര്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ജഡ്ജിമാര്‍ ഏലമല പ്രദേശം സന്ദര്‍ശിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ നേരിട്ട് മനസിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിവേദനം അയച്ച് കിസാന്‍ സഭ. ജില്ലാ സെക്രട്ടറി ടി സി കുര്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 2022ല്‍ പരിസ്ഥിതി സംഘടനകള്‍ നല്‍കിയ കേസിലാണ് കഴിഞ്ഞ ഒക്ടോബര്‍ 24ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇത് ജില്ലയിലെ പട്ടയ വിതരണത്തെ സാരമായി ബാധിച്ചു. സുപ്രീംകോടതി ഈ വസ്തുതകള്‍ അന്വേഷിക്കുന്നതിനായി ഒരു അമിക്കസ്‌ക്യൂറിയെ നിയമിക്കുകയും അവര്‍ പ്രദേശത്തെ പരിസ്ഥിതിയെപ്പറ്റി പഠിക്കാതെ രാജ വിളംബരത്തിന്റെ അതിര്‍ത്തി മാത്രം നിര്‍ണയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് നല്‍കിയത്. ഈയൊരു സാഹചര്യത്തിലാണ് സുപ്രീംകോടതി ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പ്രദേശം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കണമെന്ന് ആവശ്യപ്പെട്ടത്. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ഷാജി മണ്ണൂര്‍ അധ്യക്ഷനായി. കെ വി പ്രസാദ്, കെ.ജി ബാലകൃഷ്ണന്‍, വര്‍ഗീസ് മാത്യു, മോണ്‍സണ്‍, രാലിച്ചന്‍, സജി മായക്കാട്ട് തുടങ്ങി നിരവധിപ്പേര്‍ പങ്കെടുത്തു.
What's Your Reaction?






