തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ജില്ലാ തല ക്വിസ് മത്സരം
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ജില്ലാ തല ക്വിസ് മത്സരം

ഇടുക്കി: ജില്ലാ എക്‌സൈസ് വിമുക്തി മിഷനും മൊണ്ടേലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിമുക്തി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അറിഞ്ഞു വളരാം എന്ന പേരില്‍ നടത്തിയ മത്സരം ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുരേഷ് കെ.എസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോസ് മാറട്ടില്‍ അധ്യക്ഷനായി. കട്ടപ്പന അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ യശോദരന്‍ കെ.കെ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സൈജുമോന്‍ ജേക്കബ്, എംപിടിഎ പ്രസിഡന്റ് ലിസമ്മ,വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ്, അഫ്‌പ്രോ ജില്ല കോ-ഓര്‍ഡിനേറ്റര്‍ സ്റ്റെഫി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സൈസ് പ്രെവന്റീവ് റേഞ്ച് ഓഫീസര്‍ബിനു ജോസ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഫ്‌പ്രോ കോ-ഓര്‍ഡിനേറ്റര്‍സ് ജിബിന്‍ തോമസ്, മെര്‍ലിന്‍ മാത്യു, ആന്‍സിയ ടോമി, അലന്‍ കെ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ ഒന്നാം സ്ഥാനം ഗാന്ധിജി ഗവ. ഇംഗ്ലീഷ് മീഡിയംസ്‌കൂള്‍ ശാന്തിഗ്രവും രണ്ടാം സ്ഥാനം സെന്റ് ജോസഫ് ഹൈസ്‌കൂള്‍ കരിമണ്ണൂരും, മൂന്നാം സ്ഥാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍ അറക്കുളവും കരസ്ഥമാക്കി.
What's Your Reaction?






