മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിലെ സഹവാസ ക്യാമ്പ് സമാപിച്ചു
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിലെ സഹവാസ ക്യാമ്പ് സമാപിച്ചു

ഇടുക്കി: കാഞ്ചിയാര്‍ മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃതത്തില്‍ നടന്നുവന്ന സഹവാസ ക്യാമ്പിന് സമാപനമായി. വിദ്യാര്‍ഥികളുടെ മാനസിക ശാരീരിക- കലാകായിക - മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ലിന്‍സി ജോര്‍ജ് പറഞ്ഞു. 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിവിധ കലാപരിപാടികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍, ശുചീകരണ പരിപാടികള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
What's Your Reaction?






