ഇടമലക്കുടിയിലെ റേഷന്‍ വിതരണം കാര്യക്ഷമമാക്കണം
ഇടമലക്കുടിയിലെ റേഷന്‍ വിതരണം കാര്യക്ഷമമാക്കണം

ഇടുക്കി: ഇടമലക്കുടിയിലെ റേഷന്‍വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത്. പെട്ടിമുടിയില്‍ എത്തിച്ചിട്ടുള്ള റേഷന്‍ സാധനങ്ങള്‍ സൊസൈറ്റിക്കുടി ഉള്‍പ്പെടെ രണ്ടുകേന്ദ്രങ്ങളില്‍ വേണ്ടവിധം എത്തിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. റേഷന്‍ സാധനങ്ങളെ ആശ്രയിച്ചാണ് കുടിയിലെ കുടുംബങ്ങളുടെ ജീവിതം മുമ്പോട്ട് പോകുന്നത്. കേന്ദ്രങ്ങളില്‍ സാധനങ്ങളുടെ കുറവ് വന്നാല്‍ അത് സാധാരണക്കാരായ പ്രദേശത്തെ ആളുകളെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇടപെടല്‍ ഉണ്ടാകണമെന്നും റേഷന്‍ വിതരണം കാര്യക്ഷമമാക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






