വൈസ് മെന്‍സ് ക്ലബ് ഓഫ് ഹൈറേഞ്ച് കട്ടപ്പന ഉദ്ഘാടനം
വൈസ് മെന്‍സ് ക്ലബ് ഓഫ് ഹൈറേഞ്ച് കട്ടപ്പന ഉദ്ഘാടനം

ഇടുക്കി: വൈസ് മെന്‍ ഇന്റര്‍നാഷ്ണല്‍ ക്ലബ്ബിന്റെ കീഴില്‍ വൈസ് മെന്‍സ് ക്ലബ് ഓഫ് ഹൈറേഞ്ച് കട്ടപ്പന രൂപംകൊണ്ടു. കട്ടപ്പനയിലും പരിസരപ്രദേശത്തുമുള്ള സമാന ചിന്താഗതിക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കുടുംബങ്ങളെ അംഗങ്ങളാക്കികൊണ്ടാണ് ക്ലബ് രൂപംകൊണ്ടത്. അവകാശങ്ങള്‍ക്കൊപ്പം ഉത്തരവാദിത്വങ്ങളും പിന്തുടരും' എന്ന തത്വം അംഗീകരിക്കുക എന്നതാണ് ക്ലബ്ബിന്റെ മുദ്രാവാക്യം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്തുസന്ദേശമാണ് ക്ലബിന്റെ അടിസ്ഥാനശില. ആതുര ശുശ്രൂഷയും സേവനവുമാണ് പ്രവര്‍ത്തന ലക്ഷ്യം. ജോജി രാജനെ പ്രസിഡന്റായും, എബിന്‍ മാര്‍ട്ടിനെ സെക്രട്ടറിയായും,ജെഫിന്‍ ജോര്‍ജിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. വൈസ് മെന്‍ ഇന്റര്‍നാഷ്ണലിന്റെ റീജിയണല്‍ ഡയറക്ടര്‍ ജിജോ വി എല്‍ദോ, ഐപി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലൈജു ഫിലിപ്പ്, ഡിസ്ട്രിക്ട് ഗവര്‍ണര്‍ വര്‍ഗീസ് പീറ്റര്‍, ഡിസ്ട്രിക്ട് സെക്രട്ടറി ജോണ്‍സണ്‍ കെ തോമസ് എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് സംസാരിച്ചു.
What's Your Reaction?






