കട്ടപ്പനയില്‍ 2 ദിനം ചലച്ചിത്രോത്സവം: റെയിന്‍ ഇന്റര്‍നാഷ്ണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം
കട്ടപ്പനയില്‍ 2 ദിനം ചലച്ചിത്രോത്സവം: റെയിന്‍ ഇന്റര്‍നാഷ്ണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം

ഇടുക്കി: ആറാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് കട്ടപ്പനയില്‍ തിരിതെളിഞ്ഞു. നഗരസഭ മിനി സ്റ്റേഡിയത്തില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും ബേര്‍ഡ്സ് ക്ലബ് ഇന്റര്‍നാഷണലും, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്നാണ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത്. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള ഗോള്‍ഡന്‍ എലിഫന്റ് അവാര്‍ഡ് കുമരകം രാജപ്പന് നല്‍കി. നടന്‍മാരായ ടിനി ടോം, കൈലാഷ് എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. ചിത്ര പ്രദര്‍ശനം, ഫോട്ടോഗ്രഫി ഉപകരണങ്ങളുടെ പ്രദര്‍ശനം, സെമിനാറുകള്‍, ഗ്രാമീണ കലാ പ്രദര്‍ശനങ്ങള്‍ എന്നിവ നടന്നു. ഫീച്ചര്‍, ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം എന്നീ വിഭാഗങ്ങളിലായി 20 രാജ്യങ്ങളില്‍ നിന്നുള്ള 65-ലേറെ
ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫെസ്റ്റിവെല്‍ ഡയറക്ടറും സംവിധായകനുമായ ജയരാജ്, റോട്ടറി കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടിയില്‍, സംവിധായകന്‍ പ്രദീപ് എം നായര്‍, ഡോ. സോമശേഖരന്‍, സന്തോഷ് ദേവസ്യ, സജിദാസ് മോഹനന്‍, സിജോ എവറസ്റ്റ്, സിജു ചക്കുംമൂട്ടില്‍, നന്ദന്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






