മലയോര ഹൈവേയുടെ കലുങ്ക് നിര്‍മാണം മന്ദഗതിയില്‍: ആലടിയില്‍ ഗതാഗതകുരുക്ക് രൂക്ഷം
മലയോര ഹൈവേയുടെ കലുങ്ക് നിര്‍മാണം മന്ദഗതിയില്‍: ആലടിയില്‍ ഗതാഗതകുരുക്ക് രൂക്ഷം

ഇടുക്കി: മലയോര ഹൈവേയുടെ കലുങ്ക് നിര്‍മാണം നടക്കുന്ന ആലടിയില്‍ ഗതാഗതകുരുക്ക് രൂക്ഷം. സാധാരണ രീതിയില്‍ കലുങ്കിന്റെ ഒരുഭാഗം നിര്‍മിച്ചശേഷം മറുഭാഗത്തുകൂടി വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ആലടിയില്‍ ഒരേസമയം രണ്ടുഭാഗങ്ങളിലും കലുങ്ക് നിര്‍മിക്കുന്നതിനുവേണ്ടി കുഴി എടുത്തിരിക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. തൊഴിലാളികളുടെ കുറവ് കലുങ്ക് നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും ആരോപണമുണ്ട്. കൂടുതല്‍ തൊഴിലാളികളെ നിയമിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ഗതാഗതം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






