ലൈവ് കാരിക്കേച്ചര്‍ ഷോയും കാര്‍ട്ടൂണ്‍ പഠന ശിബിരവും കട്ടപ്പനയില്‍
ലൈവ് കാരിക്കേച്ചര്‍ ഷോയും കാര്‍ട്ടൂണ്‍ പഠന ശിബിരവും കട്ടപ്പനയില്‍

ഇടുക്കി: സജിദാസ് ക്രിയേറ്റീവ് അക്കാദമിയും, ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളും ചേര്‍ന്ന് ലൈവ് കാരിക്കേച്ചര്‍ ഷോയും കാര്‍ട്ടൂണ്‍ പഠന ശിബിരവും സംഘടിപ്പിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ അനൂപ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളെയും കാരിക്കേച്ചറിസ്റ്റ്കളയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി നടത്തിയത്. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫ. വിപിന്‍ ഇളമ്പാശ്ശേരില്‍ അദ്ധ്യക്ഷനായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങളായ രതീഷ് രവി, സജീവ് ശൂരനാട്, കെ വി എം ഉണ്ണി, വിനു വി എസ്, സുഭാഷ് കലൂര്‍, സജിദാസ് മോഹന്‍ എന്നിവര്‍ കാര്‍ട്ടൂണ്‍ ഷോ നയിച്ചു. കാര്‍ട്ടൂണിസ്റ്റുകള്‍ ക്യാമ്പില്‍ പങ്കെടുത്ത നൂറിലേറെ വിദ്യാര്‍ഥികളുടെ കാരിക്കേച്ചര്‍ തത്സമയം വരച്ചു. ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ജനറല്‍ കോ- ഓര്‍ഡിനേറ്റര്‍ ജോജോ എബ്രഹാം നേതൃത്വം നല്‍കി
What's Your Reaction?






