ലബ്ബക്കട ജെപിഎം കോളേജില്‍ ഭീമന്‍ സാന്താക്ലോസ്: 22 അടി ഉയരമുള്ള സാന്റയെ നിര്‍മിച്ചത് തൊപ്പിപ്പാള സ്വദേശി മാത്യു
ലബ്ബക്കട ജെപിഎം കോളേജില്‍ ഭീമന്‍ സാന്താക്ലോസ്: 22 അടി ഉയരമുള്ള സാന്റയെ നിര്‍മിച്ചത് തൊപ്പിപ്പാള സ്വദേശി മാത്യു

ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജിന്റെ മുന്‍വശത്ത് ഭീമന്‍ സാന്താക്ലോസ് തയാറാകുന്നു. 22 അടി ഉയരമുള്ള സാന്തോക്ലോസിനെ നിര്‍മിക്കുന്നത് തൊപ്പിപ്പാള മറ്റപ്പള്ളി തകിടിയേല്‍ മാത്യുവാണ്. ഇതുവഴി കടന്നുപോകുന്നവര്‍ക്കെല്ലാം കൗതുകമാണീ ഭീമന്‍ സാന്റ. തുണി, തടിക്കഷണങ്ങള്‍, കമ്പി, റെക്‌സിന്‍, സ്‌പോഞ്ച് എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. 10 ദിവസം മുമ്പാണ് നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷവും കോളേജില്‍ 15 അടിയിലേറെ ഉയരമുള്ള സാന്താക്ലോസിനെ നിര്‍മിച്ചിരുന്നു. ഇത്തവണ കോളേജ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ കൂടുതല്‍ ഉയരത്തില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സാന്താക്ലോസിനെ നിര്‍മിക്കുകയായിരുന്നു. അല്‍പ്പം മിനിക്കുപണികള്‍ കൂടി കഴിഞ്ഞാല്‍ നിര്‍മാണം പൂര്‍ത്തിയാകും.
What's Your Reaction?






