കെ.എസ്.എസ്.പി.യു മാര്‍ച്ചും ധര്‍ണയും കട്ടപ്പനയില്‍
കെ.എസ്.എസ്.പി.യു മാര്‍ച്ചും ധര്‍ണയും കട്ടപ്പനയില്‍

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എം കെ ഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ-ക്ഷാമാശ്വാസ കുടിശിഖകള്‍ അനുവദിക്കുക, ലഭിക്കാനുള്ള 6 തവണ ഡി.ആര്‍ ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എല്ലാ ബ്ലോക്കുകളിലും മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അധ്യക്ഷനായി. കെ.എസ്.എസ്.പി.യു സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ. ശശിധരന്‍, കെ. ആര്‍ രാമചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. പി ദിവാകരന്‍, ടി. വി സാവിത്രി, ടി. കെ വാസു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






