കടലിനടിയിലെ വിസ്മയക്കാഴ്ചകള്‍ മുതല്‍ മത്സ്യകന്യക വരെ: കട്ടപ്പന ഫെസ്റ്റ് 18 മുതല്‍ നഗരസഭ സ്റ്റേഡിയത്തില്‍
കടലിനടിയിലെ വിസ്മയക്കാഴ്ചകള്‍ മുതല്‍ മത്സ്യകന്യക വരെ: കട്ടപ്പന ഫെസ്റ്റ് 18 മുതല്‍ നഗരസഭ സ്റ്റേഡിയത്തില്‍

ഇടുക്കി: രാജ്യാന്തര എക്‌സ്‌പോയിലും രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ടൗണുകളിലും മാത്രം പ്രദര്‍ശിപ്പിച്ചുവരുന്ന അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സ്‌പോ കട്ടപ്പനയിലും. നഗരസഭ സ്റ്റേഡിയത്തില്‍ 18 മുതല്‍ കട്ടപ്പന ഫെസ്റ്റ് നടക്കും. 8000 ചതുരശ്ര അടി ഗ്ലാസ് തുരങ്കത്തില്‍ തീര്‍ത്ത കടലിനടിയിലെ വിസ്മയ കാഴ്ചകള്‍, മത്സ്യകന്യക, പെറ്റ് ഷോ, അമ്യൂസ്‌മെന്റ് റൈഡ്, ഡോഗ് ഷോ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വ്യാപാര വിപണന പ്രദര്‍ശന മേള, ഭക്ഷണശാല, ഫാമിലി ഗെയിംസുകള്‍ എന്നിവ ആസ്വദിക്കാം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന അമ്യൂസ്‌മെന്റ് റൈഡുകള്‍, ആകാശ ഊഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കോളമ്പസ്, ഡ്രാഗണ്‍ ട്രെയിന്‍, ബ്രേക്ക് ഡാന്‍സ് എന്നിവയും പ്രത്യേകം തയാറാക്കിയ പൂളില്‍ ബോട്ടിങ്, കുട്ടികള്‍ക്കായി വിവിധ തരത്തിലുള്ള റൈഡുകള്‍ എന്നിവയും ഉണ്ടാകും. സ്‌കൂബ ഡൈവേഴ്‌സിനുമാത്രം ആസ്വദിക്കാന്‍ കഴിയുമായിരുന്ന വര്‍ണവിസ്മയ ഉള്‍ക്കടല്‍ കാഴ്ചകളും ആഴകടല്‍ യാത്രാ അനുഭവവും കുടുംബസമേതം കട്ടപ്പന വേദിയാകുന്നു.
What's Your Reaction?






