ലബ്ബക്കട ജെപിഎം കോളേജിൽ നക്ഷത്രഗ്രാമം
ലബ്ബക്കട ജെപിഎം കോളേജിൽ നക്ഷത്രഗ്രാമം

ഇടുക്കി: തിരുപ്പിറവിയുടെ സന്ദേശവുമായി നാടും നഗരവും ക്രിസ്മസ് ആഘോഷ ലഹരിയിലേക്ക് പ്രവേശിക്കുമ്പോള്‍, ലബ്ബക്കട ജെപിഎം കോളേജില്‍ നക്ഷത്രഗ്രാമം തയാറായി. റെഡിമെയ്ഡ് നക്ഷത്രങ്ങളെ പാടെ ഒഴിവാക്കി വിദ്യാര്‍ഥികള്‍ സ്വന്തമായി നിര്‍മിച്ച വിവിധ വര്‍ണങ്ങളിലുള്ള നക്ഷത്രങ്ങളാണ് ക്യാമ്പസിനെ മനോഹരമാക്കുന്നത്. വിദ്യാര്‍ഥികള്‍ ഒത്തുകൂടി മുളങ്കമ്പുകള്‍, വൃക്ഷത്തലപ്പുകള്‍, തുണി, കടലാസ് എന്നിവ ഉപയോഗിച്ചാണ് ആകര്‍ഷകമായ നക്ഷത്രങ്ങള്‍ തയാറാക്കിയത്.
ഓരോ വിഭാഗങ്ങളിലും അധ്യാപകരുടെ നിര്‍ദേശപ്രകാരം വളരെ വ്യത്യസ്തമായാണ് നക്ഷത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പോയകാലത്തിന്റെ നല്ലോര്‍മകള്‍ മുതിര്‍ന്നവര്‍ക്ക് വീണ്ടും സമ്മാനിക്കാനും പുതുതലമുറയെ പരിചയപ്പെടുത്താനുമാണ് നക്ഷത്രഗ്രാമം തയാറാക്കിയിരിക്കുന്നതെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജോജിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






