ശബരിമലയില്‍ സൗജന്യ വൈഫൈ
ശബരിമലയില്‍ സൗജന്യ വൈഫൈ

ഇടുക്കി: ശബരിമലയില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബിഎസ്എന്‍എല്‍. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരുസിമ്മില്‍ അര മണിക്കൂര്‍ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാകും. പദ്ധതി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബി.എസ്.എന്‍.എല്‍. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ജ്യോതിഷ്‌കുമാര്‍, ജെ.ടി.ഒ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. നിലയക്കല്‍ മുതല്‍ സന്നിധാനം വരെ 48 ഇടങ്ങളില്‍ വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിച്ചതായി ബി.എസ്.എന്‍.എല്‍ ശബരിമല ഓഫീസ് ഇന്‍ ചാര്‍ജ് എസ്. സുരേഷ് കുമാര്‍ പറഞ്ഞു. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി ശബരിമലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും കൂടുതല്‍ ഏകോപിപ്പിക്കാനും ഇതുവഴി സാധിക്കും.
എങ്ങനെ ഫോണില്‍ ബിഎസ്എന്‍എല്‍ വൈ-ഫൈ സെറ്റ് ചെയ്യാം?
ബിഎസ്എന്‍എല്ലിന്റെ വൈ-ഫൈ സേവനം ലഭിക്കാന്‍ ഫോണിലെ വൈ-ഫൈ ഓപ്ഷന്‍ ആദ്യം ഓണാക്കുക. ഇതിന് ശേഷം സ്‌ക്രീനില്‍ കാണിക്കുന്ന ബിഎസ്എന്‍എല്‍ വൈ-ഫൈ അല്ലെങ്കില്‍ ബി.എസ്.എന്‍.എല്‍.പി.എം.വാണി എന്ന നെറ്റ്വര്‍ക്ക് ഓപ്ഷന്‍ സെലക്ട് ചെയ്യുക. കണക്ട് ചെയ്യുമ്പോള്‍ തുറന്നുവരുന്ന വെബ്‌പേജില്‍ പത്ത് അക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഗെറ്റ് പിന്‍ ക്ലിക്ക്് ചെയ്യുക. ഫോണില്‍ എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക പിന്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ ഉടനടി ബിഎസ്എന്‍എല്‍ വൈ-ഫൈ ലഭിക്കും. 300 എംബിപിഎസ് വരെ വേഗം ലഭിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വിന്യസിച്ചിരിക്കുന്നത്.
What's Your Reaction?






