പട്ടുമല പള്ളിയിൽ മാതാവിന്റെ പിറവിത്തിരുന്നാൾ സെപ്റ്റംബർ 8 വരെ
പട്ടുമല പള്ളിയിൽ മാതാവിന്റെ പിറവിത്തിരുന്നാൾ സെപ്റ്റംബർ 8 വരെ

ഇടുക്കി : ഹൈറേഞ്ചിന്റെ കൊച്ചുവേളാങ്കണ്ണി എന്നറിയപ്പെടുന്ന മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പട്ടുമല ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമദേവാലയത്തില്‍ ഫാ. ജോസ് കുരുവിള കാടന്തുരുത്തേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പട്ടുമലമാതാവിന്റെ പിറവിത്തിരുനാളിനും തിരുസ്വരൂപ പ്രതിഷ്ടയുടെ വാര്‍ഷികത്തിനും കൊടിയേറി. തുടര്‍ന്ന് നടന്ന നൊവേനക്ക് ബ്ര. ഡൊമിനിക്ക് പോളപ്രായില്‍ നേതൃത്വം നല്‍കി. എട്ട് നോമ്പാചരണത്തിന്റെ വിവിധ ദിവസങ്ങളിലായുള്ള ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നീ തിരുകര്‍മ്മങ്ങളില്‍ ബിഷപ്പുമാര്‍, സിഎംസിഎഫ് വൈദികര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സെപ്റ്റം മ്പര്‍ 8 ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് വിജയപുരം രൂപതാ മെത്രാന്‍ റവ: ഡോ: സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും . പട്ടുമല ദേവാലയ സുപ്പീരിയര്‍ ബ്ര. കുര്യാക്കോസ് പൂവത്തുകാട,് ഫാ. ജോമിന്‍ നെല്ലിമല, ഫാ. ജോസ് കുരുവിള കാടന്തുരുത്തേല്‍, ജനറല്‍ കണ്‍വീനര്‍ എം അമല്‍രാജ് മറ്റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും
What's Your Reaction?






