അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഇടുക്കി: ഉപ്പുതറ മുന്‍ പഞ്ചായത്തംഗവും ഐഎന്‍ടിയുസി വൈസ് പ്രസിഡന്റുമായിരുന്ന എസ് സി രാജന്റ് 4-മത് ചരമവാര്‍ഷികദിനാചരണം കാറ്റാടിക്കവലയില്‍ സംഘടിപ്പിച്ചു. സാംസകരിക നിലത്തില്‍ നടന്ന അനുസ്മര സമ്മേളനം അസ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. എസ് എസ് ചെല്ലദുര അദ്ധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അരുണ്‍ പൊടിപാറ, ജോര്‍ജ് ജോസഫ് കുറുപുറം, പി എം വര്‍ക്കി പൊടിപാറ, ഫ്രാന്‍സീസ് ദേവസ്യാ, വിപിന്‍ എം, സി കെ അച്ചന്‍കുഞ്ഞ്, കെ എസ് രാജു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






