ശബരിമല മണ്ഡലകാലം: ജില്ലയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ : കണ്‍ട്രോള്‍ റൂം 16ന് പ്രവര്‍ത്തനമാരംഭിക്കും
ശബരിമല മണ്ഡലകാലം: ജില്ലയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ : കണ്‍ട്രോള്‍ റൂം 16ന് പ്രവര്‍ത്തനമാരംഭിക്കും

ഇടുക്കി: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. മകര വിളക്കിന്റെ ഭാഗമായി കലക്ടറേറ്റിലും മഞ്ചുമല വില്ലേജ് ഓഫീസിലം പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം 16ന് പ്രവര്‍ത്തനമാരംഭിക്കും. ഇതോടൊപ്പം രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിയ്ക്കുന്ന ഹെല്പ്പ് ഡെസ്‌കും 16 മുതല്‍ ആരംഭിയ്ക്കും. തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കമ്പം വഴി എത്തുന്ന തീര്‍ഥാടകര്‍ ആദ്യം എത്തുന്ന കമ്പംമെട്ടിലും കുമളിയിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിരക്ക് വര്‍ധിക്കുന്നത്തോടെ ശബരിമലയിലേയ്ക് പോകേണ്ട വാഹനങ്ങള്‍ കമ്പംമെട്ട്- കട്ടപ്പന വഴിയും തിരികെ കുമളി വഴിയും എന്ന ക്രമീകരണം സ്വീകരിക്കും. കമ്പംമെട്ടിലെ ഇടത്താവളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായും ടൗണില്‍ കൂടുതല്‍ വഴി വിളക്കുകളും സ്ഥാപിച്ചതായും കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശോഭനമ്മ ഗോപിനാഥന്‍ പറഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ വിവിധ മേഖലകളില്‍ പൊലീസ്, ആരോഗ്യ, റവന്യൂ, തദ്ദേശ സ്വയം ഭരണ, ഫയര്‍ ഫോഴ്സ് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടത്തും
കണ്ട്രോള്‍ റൂം ഇടുക്കി കളക്റ്ററേറ്റ് 04862 232 242
മഞ്ചുമല ഹെല്പ് ഡസ്‌ക് 04869 253 362
What's Your Reaction?






