ചൊക്രമുടിയിലെ അനധികൃത നിര്‍മാണം: പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് കലക്ടര്‍
ചൊക്രമുടിയിലെ അനധികൃത നിര്‍മാണം: പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് കലക്ടര്‍

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് റവന്യു മന്ത്രിയെ നേരില്‍ കണ്ടതായി വിവരിക്കുന്ന അടിമാലി സ്വദേശി സിബിയുടെ ശബ്ദ്ദ സന്ദേശം പുറത്ത്. സ്ഥലം അളന്ന് തിരിച്ചത് മന്ത്രിയെ കണ്ട ശേഷമാണെന്നും എംഎം മണി എംഎല്‍എയുടെ സഹോദരന്‍ ലംബോദരനും സമീപത്ത് സ്ഥലം മേടിച്ചതായിയും ശബ്ദ്ദ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ 50 ഏക്കര്‍ ഭൂമി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും കയ്യേറിയെന്നും ഇത് മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ശബ്ദ്ദ സന്ദേശം വ്യക്തമാക്കുന്നത്. നിലവില്‍ പ്രചരിക്കുന്ന സന്ദേശം സിബി നിഷേധിച്ചിട്ടുണ്ട്. കൃത്രിമമായി നിര്‍മിച്ച സന്ദേശമാണ് പ്രചരിക്കുന്നതെന്നാണ് സിബിയുടെ വിശദീകരണം. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് കലക്ടര്‍ വി. വിഘ്‌നേശ്വരി അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം ചൊക്രമുടി വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പരിസ്ഥിതി സംഘടനകളും പ്രതിപക്ഷവും ലക്ഷ്യമിടുന്നത്.
What's Your Reaction?






