വണ്ടിപ്പെരിയാറില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വയോധികനെ മര്‍ദിച്ചതായി പരാതി
വണ്ടിപ്പെരിയാറില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വയോധികനെ മര്‍ദിച്ചതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മുന്‍ പഞ്ചായത്തംഗവും രണ്ടുപേരും ചേര്‍ന്ന് വയോധികനെ മര്‍ദിച്ചതായി പരാതി. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല ചങ്ങാലിക്കുന്നേല്‍ സി കെ ബാബു (60)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ബാബുവിനെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെയാണ് ആക്രമണമുണ്ടായത്. ബാബു വീടിനുള്ളില്‍ കിടന്നുറങ്ങിയ സമയത്ത് മുന്‍ പഞ്ചായത്തംഗം എന്‍ ടി ബിന്ദുവും കുടുംബവും വീട്ടിലേക്ക് ഓടിയെത്തുകയും കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. അക്രമണത്തില്‍ ബാബുവിന്റെ ഇടതുകാലിന് പൊട്ടലുണ്ടായിട്ടുണ്ട്. പിന്നീട് ആക്രമികള്‍ ബാബുവിനെ വീടിനുള്ളില്‍ നിന്ന് വീടിന്റെ മുറ്റത്തിട്ടശേഷം കടന്നുകളഞ്ഞു. ഈ സമയം ഇവിടെയെത്തിയ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് ബാബു പറഞ്ഞു. വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു.
What's Your Reaction?






