വനസംരക്ഷണ നിയമഭേദഗതിയിലെ നിര്‍ദേശങ്ങള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കും: കേരള  കോണ്‍ഗ്രസ് (എം) 

  വനസംരക്ഷണ നിയമഭേദഗതിയിലെ നിര്‍ദേശങ്ങള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കും: കേരള  കോണ്‍ഗ്രസ് (എം) 

Dec 18, 2024 - 20:05
 0
  വനസംരക്ഷണ നിയമഭേദഗതിയിലെ നിര്‍ദേശങ്ങള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കും: കേരള  കോണ്‍ഗ്രസ് (എം) 
This is the title of the web page

ഇടുക്കി: വന സംരക്ഷണ നിയമ ഭേദഗതിയിലെ നിര്‍ദേശങ്ങള്‍ മലയോര മേഖലയും വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള കര്‍ഷകരെയും പ്രതികൂലമായി ബാധിക്കുമെന്ന് കേരള  കോണ്‍ഗ്രസ ്(എം) ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല. ഉദ്യോഗസ്ഥ തലത്തില്‍ മാത്രം നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ തികച്ചും അപ്രായോഗികമാണ്. വനംവകുപ്പിലെ താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കുവരെ പരമാധികാരം നല്‍കുന്നതിലൂടെ ശത്രുതാപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് അവസരം ഒരുക്കും . വനത്തില്‍ നിന്ന് കൃഷിഭൂമിയിലേക്കെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള നിയമ ഭേദഗതിയാണ് നിലവില്‍ ആവശ്യം. കാര്‍ഷിക മേഖലയില്‍ കാട്ടുപന്നി, കുരങ്ങ്,മയില്‍,മരപ്പട്ടി തുടങ്ങിയവയുടെ ശല്യം മൂലം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറുന്ന സ്ഥിതിയാണ്. തന്നാണ്ടു കൃഷികളായ മരച്ചീനി, ചേന ,ചേമ്പ് ,കാച്ചില്‍ ,കൂര്‍ക്ക ,തുടങ്ങിയവയുടെ കൃഷി ഇല്ലാതായതോടെ മലയോര മേഖല ഭക്ഷ്യക്ഷാമം നേരിടുകയും പഴം പച്ചക്കറികള്‍ക്കായി ഇതര സംസ്ഥാനങ്ങളെ പൂര്‍ണമായും ആശ്രയിക്കേണ്ട അവസ്ഥയിലുമാണ്. ഇന്ത്യയിലെ തന്നെ മറ്റുസംസ്ഥാനങ്ങളില്‍ വനം വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ നിന്നേ തികച്ചും വ്യത്യസ്തമായ സമീപനമാണ് കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ആദിവാസി സമൂഹത്തിനുപോലും വനത്തിലെ കാട്ടുതേന്‍,മല്‍സ്യം  ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങള്‍ ശേഖരിക്കുന്നതിനും പുതിയ നിര്‍ദേശങ്ങള്‍ തടസമാകും. തികച്ചും ജനദ്രോഹംപരവും വസ്തുതകള്‍ക്ക് നിരാകാത്തതുമായ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ തള്ളണമെന്നും ഇടതുപക്ഷ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് തയാറാക്കുന്നതിന് അനുമതി നല്‍കരുതെന്നും കേരള  കോണ്‍ഗ്രസ് (എം) നേതാക്കള്‍ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അധ്യക്ഷതനായി. ജനറല്‍ സെക്രട്ടറി സിബിച്ചന്‍ തോമസ്, മനോജ് എം തോമസ്, ജോസ് കുഴികണ്ടം, ടി പി മല്‍ക്ക, കെ എന്‍ മുരളി, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, സിജി ചാക്കോ, റെജി  മുക്കാട്ട് ,ജോമോന്‍ പൊടിപാറ, ജോര്‍ജ് അമ്പഴം, ബിജു ഐക്കര, ജോയി കുഴിപ്പള്ളി, ഫ്രാന്‍സിസ് കരിമ്പാനി, ജോണി ചെമ്പുകട, ജോസഫ് പെരുംവിലങ്ങാട്ട്       തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow