കട്ടപ്പന ഡിവൈഎസ്പി ഓഫീസിനുസമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കട്ടപ്പന ഡിവൈഎസ്പി ഓഫീസിനുസമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ഇടുക്കി: കട്ടപ്പന ഡിവൈഎസ്പി ഓഫീസിനുസമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇത് ഇതുവഴി കടന്നുപോകുന്ന കാല്‍നടയാത്രികരെ ബുദ്ധിമുട്ടിക്കുന്നു. 2 മാസത്തിലധികമായി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന എം.കെ തോമസ് ചെയര്‍മാനായുള്ള കമ്മിറ്റിയാണ് പദ്ധതി ആരംഭിച്ചത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ പദ്ധതിക്കായി ഉപയോഗിച്ചതാണ് ഇടയ്ക്ക് പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ഒരുവര്‍ഷത്തോളം ഇതേ പദ്ധതിയുടെ പൈപ്പ് ഗാന്ധി സ്‌ക്വയറില്‍ പൊട്ടി റോഡ് തകര്‍ന്നിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അത് പരിഹരിച്ചത്.
What's Your Reaction?






