ക്രിസ്മസ് കാര്‍ഡ് നിര്‍മിച്ച് ജെപിഎം കോളേജ് വിദ്യാര്‍ഥികള്‍
ക്രിസ്മസ് കാര്‍ഡ് നിര്‍മിച്ച് ജെപിഎം കോളേജ് വിദ്യാര്‍ഥികള്‍

ഇടുക്കി: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് കാര്‍ഡുകള്‍ നിര്‍മിച്ച് ലബ്ബക്കട ജെപിഎം കോളേജിലെ വിദ്യാര്‍ഥികള്‍. സ്‌നേഹത്തിന്റെ സന്ദേശം പ്രിയപ്പെട്ടവരിലേക്ക് ക്രിസ്മസ് കാര്‍ഡുകളിലൂടെ കൈമാറിയിരുന്ന ഇന്നലെകളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് കാര്‍ഡുകള്‍ നിര്‍മിച്ചത്. 1843ല്‍ അക്കാലത്തെ പ്രശസ്ത ചിത്രകാരനായിരുന്ന ജോണ്‍ കാല്‍ക്കോട്ട് ഹോസ്ലി ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഡയറക്ടര്‍ക്കയച്ചുകൊടുത്ത കാര്‍ഡാണ് ലോകത്തിലെ ആദ്യത്തെ സചിത്രമായ ക്രിസ്മസ് കാര്‍ഡ്. ഒരുകുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ചിരുന്ന് ക്രിസ്ുമസ് ആഘോഷിക്കുന്ന അതിമനോഹരമായ ചിത്രമാണ് അതില്‍ വരച്ചുചേര്‍ത്തത്. കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുകളുകളും ജീവിതരീതികളെ മാറ്റിമറിച്ചപ്പോള്‍ ക്രിസ്മസ് കാര്‍ഡുകളും ഇല്ലാതായി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുടെ വീണ്ടെടുപ്പുകൂടിയാണ് ഈ കാര്‍ഡുനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി. പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ. ജോണ്‍സണ്‍ വി., വൈസ് പ്രിന്‍സിപ്പാള്‍ ഫാ. പ്രിന്‍സ് തോമസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആതിര സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






