ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂപ്പാറയില്‍
ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂപ്പാറയില്‍

ഇടുക്കി: ഹരിത കേരളം മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂപ്പാറയില്‍ നടന്നു. എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാന്തന്‍പാറ,രാജകുമാരി,സേനാപതി മേഖലകളില്‍ അനാരോഗ്യം സംഭാവന ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പന്നിയാര്‍ പുഴ. പന്നിയാര്‍ പുഴയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പുഴയിലേക്കാണ്. ഇതിലൂടെ അനാരോഗ്യം ക്ഷണിച്ചുവരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് നീര്‍ചാലുകളുടെ പുനരുജ്ജിവനം. പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പന്നിയാര്‍ പുഴ ശുചീകരിച്ചുകൊണ്ടാണ് പദ്ധിക്ക് തുടക്കമായത്. ഹരിത വിദ്യാലയവും കലാലയ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, ബ്ലോക്ക് പഞ്ചായത്തംഗം എന്‍ ആര്‍ ജയന്‍, പഞ്ചായത്തംഗങ്ങള്‍, ഹരിത മിഷന്‍ ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






