ചെമ്പകപ്പാറ ഗുരുദേവ ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ ആധാര ശിലാസ്ഥാപനം
ചെമ്പകപ്പാറ ഗുരുദേവ ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ ആധാര ശിലാസ്ഥാപനം

ഇടുക്കി: ചെമ്പകപ്പാറ എസ്എന്‍ഡിപി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ ആധാര ശിലാസ്ഥാപനം നടന്നു. ബ്രഹ്‌മശ്രീ സുരേഷ് ശ്രീധരന്‍ തന്ത്രികള്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. വൈദികശ്രീ സോജു ശാന്തികള്‍ സഹ കാര്‍മികത്വം വഹിച്ചു. കൊടിമരം സംഭാവനയായി നിര്‍മിച്ചുനല്‍കുന്ന രാജേഷ് ചാതിയാങ്കല്‍, കൊടിമരവേലി സംഭാവനയായി നല്‍കുന്ന സാബു ഓലിക്കല്‍ എന്നിവരെ യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ആദരിച്ചു. ശാഖാ പ്രസിഡന്റ് കെ എസ് മധു അധ്യക്ഷനായി. ശാഖാ സെക്രട്ടറി അനീഷ് രാഘവന്‍, കമ്മിറ്റിയംഗങ്ങളായ രാജേഷ് എം എസ്, ഷാജി പടിയറമാവില്‍, സതി സജികുമാര്‍, അമ്പിളി സാബു,സിപി രതീഷ്, വനിതാ സംഘം പ്രസിഡന്റ് ആനന്ദവല്ലി പീതാംബരന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുജിത്ത് കുമാരി സംഘം യൂണിയന്‍ വൈസ് പ്രസിഡന്റ് അശ്വതി സജികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






