കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കെ കരുണാകരന്‍ അനുസ്മരണം നടത്തി
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കെ കരുണാകരന്‍ അനുസ്മരണം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പുളിയന്‍മലയില്‍ കെ കരുണാകരന്‍ അനുസ്മരണം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍നിന്ന് നക്‌സലിസം അമര്‍ച്ച ചെയ്തത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിള്‍, ജോസ് മുത്താനാട്ട്, ഷാജി വെള്ളംമക്കല്‍, സി എം തങ്കച്ചന്‍, ശശി കുമാര്‍, ജോസ് ആനക്കല്ലില്‍, ജെയിംസ് മാമൂട്ടില്‍, മേരിദാസന്‍, ഷിബു പുത്തന്‍പുരയ്ക്കല്‍, ഷാജന്‍ എബ്രഹാം, ജിന്‍സ് പുളിയന്‍മല, ബെന്നി കളരിക്കല്‍, ജോണി വടക്കേക്കര, ബിജു പുന്നോലിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






