ക്രിസ്മസ് ആഘോഷലഹരിയില്‍ കട്ടപ്പന നഗരം: വിപുലമായ പരിപാടികളുമായി സംഘടനകള്‍
ക്രിസ്മസ് ആഘോഷലഹരിയില്‍ കട്ടപ്പന നഗരം: വിപുലമായ പരിപാടികളുമായി സംഘടനകള്‍

ഇടുക്കി: കട്ടപ്പനയില്‍ വിവിധ സംഘടനകള്‍ വിപലുമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി യുവജന സംഘടന നഗരത്തില്‍ കരോള്‍ ഗാനങ്ങളോടെ ക്രിസ്മസ് സന്ദേശയാത്ര നടത്തി. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് വിതരണം ചെയ്തു. പ്രസിഡന്റ് സാജന്‍ ജോര്‍ജ് നേതൃത്വം നല്‍കി.കട്ടപ്പന സഹകരണ ആശുപത്രി ആഘോഷ പരിപാടികള്‍ വേറിട്ടതായിരുന്നു. നഗരംചുറ്റിയ ക്രിസ്മസ് സന്ദേശ റാലിയില്‍ സഹകരണ സംഘത്തിനുകീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അണിനിരന്നു. കട്ടപ്പന മൗണ്ടന്‍ ബുള്ളറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 50ലേറെ ബുള്ളറ്റുകളുമായി നഗരത്തില്‍ സന്ദേശ റാലി നടത്തി.
What's Your Reaction?






