സാബുവിന്റെ മരണം: സഹകരണ സംഘം ജീവനക്കാര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി
സാബുവിന്റെ മരണം: സഹകരണ സംഘം ജീവനക്കാര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിയില്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 3 ജീവനക്കാര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി. മൂവരെയും സൊസൈറ്റി ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
What's Your Reaction?






