പാറത്തോട് ജനകീയ സമിതി പ്രതിഷേധ ജ്വാല 27ന്
പാറത്തോട് ജനകീയ സമിതി പ്രതിഷേധ ജ്വാല 27ന്

ഇടുക്കി: പാറത്തോട് മേഖലയില്‍ വര്‍ധിച്ചുവരുന്ന ലഹരി മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, യുവജനങ്ങളിലെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് പാറത്തോട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 27ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വൈകിട്ട് 6ന് കമ്പളികണ്ടത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ ജ്വാല പാറത്തോട്ടില്‍ സമാപിക്കും. സാമൂഹിക, സാംസ്‌ക്കാരിക, സാമുദായിക സംഘടനകള്‍ പങ്കെടുക്കും. പാറത്തോട് പള്ളി വക പൂതാളിയിലെ കുരിശ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതും തുടര്‍സംഭവങ്ങളും മേഖലയിലെ ലഹരിമാഫിയയുടെ സാന്നിധ്യത്തിന് ഉദാഹരണമാണ്. പാറത്തോട് കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷന്‍ എന്ന ആവശ്യവും ജനകീയ സമിതി മുമ്പോട്ട് വയ്ക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ സമിതി മുഖ്യരക്ഷാധികാരി ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, ചെയര്‍മാന്‍ രാജു വീട്ടിക്കല്‍, ബിജു വള്ളോംപുരയിടം, ജോസഫ് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






