സിനിമാറ്റിക് നോവല്‍ രചനയില്‍ ശ്രദ്ധനേടി ബിബിന്‍ തോമസ്
സിനിമാറ്റിക് നോവല്‍ രചനയില്‍ ശ്രദ്ധനേടി ബിബിന്‍ തോമസ്

ഇടുക്കി: സിനിമാറ്റിക് നോവല്‍ രചനയില്‍ ശ്രദ്ധേയനായി അയ്യപ്പന്‍കോവില്‍ സ്വദേശി ബിബിന്‍ തോമസ്. കോളേജ് ജീവിതം, പ്രണയം, കുടുംബം, കായികം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 171 പേജുകളുള്ള 'ആല്‍ബട്രോസ്' എന്ന നോവല്‍ 35 ദിവസങ്ങള്‍ കൊണ്ടാണ് ഈ യുവ എഴുത്തുകാരന്‍ പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് ഹോസ്റ്റലിലെ ഒറ്റപ്പെടലാണ് വായനയുടെ ലോകത്തേക്ക് ബിബിനെ നയിച്ചത്. പിന്നീട് സാഹിത്യരചനയിലേക്ക് കടക്കുകയായിരുന്നു. മാന്‍കൈന്‍ഡ് പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ വിതരണം. നോവലിനെപ്പറ്റി മികച്ച അഭിപ്രായം ലഭിച്ചതോടെ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചു. മാട്ടുക്കട്ട സ്വദേശിയായ തോമസിന്റെയും ഷാന്റിയുടെയും മകനായ ബിബിന്‍ ജെ.പി.എം കോളേജിലെ കായിക അധ്യാപകനാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയാണ് കൂടുതല്‍ രചനകളിലേക്ക് കടക്കാന്‍ ബിബിനെ പ്രേരിപ്പിക്കുന്നത്. രണ്ടാം നോവലിന്റെ പണിപ്പുരയിലാണ് ബിബന്‍.
What's Your Reaction?






