മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്: ഗതാഗതക്കുരുക്ക് രൂക്ഷം
മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്: ഗതാഗതക്കുരുക്ക് രൂക്ഷം

ഇടുക്കി: ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. ഏറെസമയം സഞ്ചാരികള്‍ റോഡില്‍ വാഹനത്തില്‍ ഇരിക്കേണ്ട സ്ഥിതിയാണ്. മാട്ടുപ്പെട്ടി, കുണ്ടള, ടോപ്പ് സ്റ്റേഷന്‍, രാജമല തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വട്ടവട, മറയൂര്‍, മാങ്കുളം തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തത് തിരക്കേറുന്ന സമയങ്ങളില്‍ പ്രതിസന്ധിക്ക് കാരണമാകുന്നു. രാത്രിയെത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യവുമുണ്ട്. പുതുവത്സരാഘോഷമടുത്തതോടെ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും മുറികള്‍ പൂര്‍ണമായി ബുക്ക് ചെയ്തു കഴിഞ്ഞു. ദേശീയപാതയില്‍ വാളറ മുതല്‍ നവീകരണ ജോലികള്‍ നടക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
What's Your Reaction?






