ഓര്‍മയില്‍ 50 പൂര്‍വവിദ്യാര്‍ഥി സംഗമം
ഓര്‍മയില്‍ 50 പൂര്‍വവിദ്യാര്‍ഥി സംഗമം

ഇടുക്കി: വലിയതോവാള ക്രിസ്തുരാജാ ഹൈസ്‌കൂളിലെ 1974 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചിന്റെ 'ഓര്‍മയില്‍ 50' പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു. ഞായാറാഴ്ച രാവിലെ 10ന് എഴുകുംവയല്‍ ഫിഷ് ലാന്റ് ഓഡിറ്റോറിയത്തില്‍ അധ്യാപകന്‍ ഇ എം ജോസഫ് ഉദ്ഘാടനം ചെയ്തു. പി വി വിജയന്‍ അധ്യക്ഷനായി. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ഇ എം ജോസഫ് ഇലന്തൂര്‍, ജോര്‍ജ് അരീപ്പറമ്പില്‍, തോമസ് ചെരുവില്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. 50-ലേറെ പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുത്തു.
What's Your Reaction?






