ഇടുക്കി: കലാരഞ്ജിനി വായനശാലയും വലിയപാറ പൗരാവലിയും ചേര്‍ന്ന് ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വലിയപാറ സുലഭം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. കുടിവെള്ള ടാങ്ക് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ കെ വി കുര്യാക്കോസിനെയും കുളം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ കല്യാണ്‍ സോമനെയും പദ്ധതി നടപ്പാക്കിയ ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ സാബു, കരാറുകാരന്‍ അനില്‍ എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് കലാസന്ധ്യ, സ്‌നേഹവിരുന്ന്, കരിമരുന്ന് പ്രയോഗം, ലേലം, കരോക്കെ ഗാനമേള, സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, ഡിജെ ഷോ എന്നിവയും നടന്നു.
നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, കണ്‍സിലര്‍മാരായ രാജന്‍ കാലാചിറ, സിജോമോന്‍ ജോസ്, കലാരഞ്ജിനി വായനശാല സെക്രട്ടറി കെ ഡി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി എം ഭാസ്‌കരന്‍, ചെയര്‍മാന്‍ സുമല്‍ കാച്ചനോലി, കണ്‍വീനര്‍ റോയി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.