ചൊക്രമുടിയിലെ നിര്‍മാണ പ്രവര്‍ത്തനം: ബൈസണ്‍വാലി പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ്
ചൊക്രമുടിയിലെ നിര്‍മാണ പ്രവര്‍ത്തനം: ബൈസണ്‍വാലി പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ്

ഇടുക്കി: ചൊക്രമുടിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബൈസണ്‍വാലി പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ്. ഭൂമിയുടെ ഉടമസ്ഥാവകാശം, സ്ഥലത്തിന്റെ അളവ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ലെന്നും ബോര്‍ഡ് വിലയിരുത്തി. ചൊക്രമുടിയില്‍ റോഡ് നിര്‍മിക്കുന്നതിനും ഭൂമി പ്ലോട്ടുകളായി തിരിക്കാനും വേണ്ടി വ്യാപകമായി നീലക്കുറിഞ്ഞികള്‍ നശിപ്പിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം സെക്രട്ടറി ബൈസണ്‍വാലി പഞ്ചായത്ത് ബിഎംസിക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് അപൂര്‍ണമെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് വീണ്ടും പഞ്ചായത്തിന് കത്ത് നല്‍കിയതായി ജൈവവൈവിധ്യ ബോര്‍ഡ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.അശ്വതി പറഞ്ഞു. ജൈവവൈവിധ്യ ബോര്‍ഡിലെ സാങ്കേതിക സഹായ സമിതി അംഗങ്ങള്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബൈസണ്‍വാലി പഞ്ചായത്ത് ബിഎംസി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ ചൊക്രമുടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
What's Your Reaction?






