മിനി ലോറിയുടെ പിന്നില്‍ രഹസ്യ അറ: സൂക്ഷിച്ചിരുന്നത് 200 കുപ്പി വിദേശമദ്യം: രാജാക്കാട് സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു
മിനി ലോറിയുടെ പിന്നില്‍ രഹസ്യ അറ: സൂക്ഷിച്ചിരുന്നത് 200 കുപ്പി വിദേശമദ്യം: രാജാക്കാട് സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

ഇടുക്കി: മിനി ലോറിയില്‍ 200 കുപ്പി വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രാജാക്കാട് മുക്കുടി സ്വദേശി അനന്ദു(28) ആണ് പനംകുട്ടി പവര്‍ഹൗസിന്റെ പരിസരത്തുനിന്ന് പിടിയിലായത്. ലോറിയുടെ പിന്‍വശത്തായി നിര്‍മിച്ച രഹസ്യ അറയിലാണ് മാഹിയില്‍ നിന്നുവാങ്ങിയ മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
അനന്ദുവും സംഘവും രാജാക്കാട് കേന്ദ്രീകരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിവന്നതായി എക്‌സൈസ് സംഘം പറഞ്ഞു. രാജാക്കാട് കനകക്കുന്ന് സ്വദേശി ബിജുവും സംഘത്തിലുള്ളതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി രാജ്കുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ടി എ അനീഷ്, ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംങ്ങളായ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ സി നെബു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ എന്‍ സിജുമോന്‍, ലിജോ ജോസഫ്, സിഇഒ ആല്‍ബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
What's Your Reaction?






