ഇടുക്കി: പീരുമേട് ക്രിസ്ത്യന്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പാമ്പനാറില്‍ ക്രിസ്മസ്- പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങള്‍ക്ക് വേണ്ടി തര്‍ക്കങ്ങള്‍പോലും നടക്കുന്ന കാലഘട്ടത്തില്‍ സഭകള്‍ചേര്‍ന്നുള്ള ആഘോഷപരിപാടികള്‍ മാതൃകാപരമാണെന്ന് എംഎല്‍എ പറഞ്ഞു.
പഴയ പാമ്പനാറില്‍നിന്ന് സമാധാന സന്ദേശറാലിയും നടത്തി. പാമ്പനാര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളി അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ വികാരി ഫാ. ജോസ് കാടന്തുരുത്ത് അധ്യക്ഷനായി.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമി, ആഗ്രഹ് സംസ്ഥാന സെക്രട്ടറിയും ഗിന്നസ് റിക്കാര്‍ഡ് ജേതാവുമായ സുനില്‍ ജോസഫ്, ഡോ. സിസ്റ്റര്‍ ഗേതറിന്‍ ജോസഫ്, കെഎംജി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം ഗണേശന്‍, മികച്ച സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ നേടിയ പാപ്പാ ഹെന്‍ട്രി, യുവ ബിസിനസ് സംരംഭകന്‍ ആല്‍ബിന്‍ ആന്റണി, അലക്‌സാണ്ടര്‍, അന്‍സിയ തുടങ്ങിയവരെ ഉപഹാരവും പ്രശസ്തി പത്രവും നല്‍കി അനുമോദിച്ചു.
പാമ്പനാര്‍ സിഎസ്‌ഐ പള്ളി വികാരി ഫാ. സുനില്‍ പി ദിവാകരന്‍ രചനയും സംഗീതവും നിര്‍വഹിച്ച ഗാനത്തോടെ കലാപരിപാടികള്‍ തുടങ്ങി. തുടര്‍ന്ന് വിവിധ പരിപാടികള്‍ അരങ്ങേറി.
ഇടവക കമ്മിറ്റി സെക്രട്ടറി ജോണ്‍ പോള്‍, അസോസിയേഷന്‍ സെക്രട്ടറി സാബു വി ജോസഫ്, ഡേവിഡ്, വര്‍ഗീസ്, നിഷ, ആന്റണി, പുണ്യ ദാസ്, സാമുവല്‍ രാജ, ജോണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പീരുമേട് താലൂക്കിലെ 8 സഭകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.