മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജീവ് ഫൗണ്ടേഷന്‍ അനുശോചിച്ചു
മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജീവ് ഫൗണ്ടേഷന്‍ അനുശോചിച്ചു

ഇടുക്കി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജീവ് ഫൗണ്ടേഷന്‍ യൂത്ത് ബ്രിഗേഡിയര്‍ ജില്ലാ കമ്മിറ്റി പീരുമേട്ടില്‍ അനുശോചനയോഗം നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമി ഉദ്ഘാടനം ചെയ്തു. വിവരാവകാശനിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദരിദ്രര്‍ക്ക് 25 കിലോ സൗജന്യ റേഷന്‍ തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയ അദ്ദേഹത്തെ ഭാരതരത്ന നല്‍കി ആദരിക്കണമെന്ന് ഗിന്നസ് മാടസ്വാമി പറഞ്ഞു.
പ്രവര്‍ത്തകര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ മനോജ് രാജന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കുടമാളൂര്‍, കെപിസിസി അംഗം ഷാഹുല്‍ ഹമീദ്. ഡിസിസി ജനറല്‍ സെക്രട്ടറി പി കെ ചന്ദ്രശേഖരന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് യേശുദാസ്, പീരുമേട് മുന്‍ മണ്ഡലം പ്രസിഡന്റ് അന്തോണി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അനൂപ് ചേലയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






