ഇടുക്കി: രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാമത് സംസ്ഥാനതല മിനിത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി. സിഐ വിനോദ്കുമാര്‍ വി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ റോയി പാലക്കാട്ട് അധ്യക്ഷനായി. സംഘാടക സമിതി കണ്‍വീനര്‍ വി എസ് ബിജു മുഖ്യപ്രഭാഷണം നടത്തി. 13 ജില്ലകളിലെ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ടീമുകാണ് മത്സരത്തില്‍ പങ്കെടുത്തത്. അഡ്വ. നിഷമോള്‍ എ എം, ത്രോബോള്‍ എഡ്യുക്കേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഷാഹുല്‍ ഹമീദ്, കേരള ത്രോബോള്‍ അസോസിയേഷന്‍ സെക്രട്ടറി ടി പി ബഷീര്‍, ട്രഷറര്‍ പി ആര്‍ മുഹമ്മദ് റാഫി, ജോഷി കന്യാകുഴി, ടൈറ്റസ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.