രാജാക്കാട് വീഥി കലാസംസ്‌കാരിക വേദി വാര്‍ഷികം 31ന്
രാജാക്കാട് വീഥി കലാസംസ്‌കാരിക വേദി വാര്‍ഷികം 31ന്

ഇടുക്കി: രാജാക്കാട് വീഥി കലാസംസ്‌കാരിക വേദിയുടെ 15-ാമത് വാര്‍ഷികവും പുതുവത്സരാഘോഷവും 31ന് നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഷോര്‍ട്ട്ഫിലിം ഫെസ്റ്റ്, ഗസല്‍, നാടന്‍പാട്ട്, ഗാനമേള, ചെണ്ടമേളം എന്നിവയും വാര്‍ഷികപതിപ്പിന്റെ പ്രകാശനവും നടക്കും. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് വാര്‍ഷികപതിപ്പ് ഏറ്റുവാങ്ങും.
വൈകിട്ട് 4ന് കവിയരങ്ങ് നെടുങ്കണ്ടം ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ രാജീവ് പുലിയൂര്‍ ഉദ്ഘാടനം ചെയ്യും. കെ സി രാജു അധ്യക്ഷനാകും. 5ന് സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്യും. ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് പ്രതിഭകളെ അനുമോദിക്കും. കെ പി സുബീഷ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് വിതരണം ചെയ്യും. കവി കെ ടി രാജീവ്, വീഥി ട്രഷറര്‍ എ പി റഫീഖ്, ബേബി ലാല്‍, ബേബി ജോര്‍ജ്, കിങ്ങിണി രാജേന്ദ്രന്‍, കെ പി അനില്‍, വി എസ് ബിജു, ഷീലാ ലാല്‍, മനോജ് ജോര്‍ജ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സതീഷ് കരിമല, ജിഷി രാജന്‍, സുരേഷ് രാജാക്കാട് എന്നിവര്‍ നയിക്കുന്ന നാടന്‍പാട്ടും, ഗാനമേളയും രാജാക്കാട് അയോദ്ധ്യ കലാസമിതിയുടെ ചെണ്ടമേളവും നടത്തും.
What's Your Reaction?






