കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍
കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍

ഇടുക്കി: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് ജോയി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ജോലി സ്വഭാവം കര്‍ശനമായി പാലിക്കുക, യൂവിന്‍ വിഷയത്തിലെ അവ്യക്തത മാറ്റുക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിഭാഗം ചെയ്യുന്ന ജോലികളില്‍ സ്വന്തമായി പാസ്‌വേര്‍ഡ് ഐഡി അനുവദിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വെന്‍ഷന്‍ നടത്തിയത്. കണ്‍വെന്‍ഷന്‍ മുന്നോടിയായി അന്തരിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറിന്റെ അനുസ്മരണം നടത്തി. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി. കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടസ് യൂണിയന്‍ പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം നടത്തി. അനീസ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം സക്കീര്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുജനാരോഗ്യം 2023, സംഘടന ശാക്തീകരണം എന്നീ വിഷയങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലൈജു കെ ഇഗ്‌നേഷ്യസ് ക്ലാസ് നയിച്ചു. ആര്‍ സന്തോഷ്, ദിലീപ് കെവി, സുനില്‍ ജോസഫ്, രാജേഷ്, സുജാത, അജിത, ആന്‍സി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






