കല്ലുകുന്ന് അങ്കണവാടിയോട് അനുബന്ധിച്ച് ക്രഷ് ആരംഭിക്കാന്‍ അംഗീകാരം
കല്ലുകുന്ന് അങ്കണവാടിയോട് അനുബന്ധിച്ച് ക്രഷ് ആരംഭിക്കാന്‍ അംഗീകാരം

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് അങ്കണവാടിയോട് അനുബന്ധിച്ച് ക്രഷ് ആരംഭിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം.കട്ടപ്പന വനിത ശിശു വികസന പദ്ധതി ഓഫീസര്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് കൗണ്‍സില്‍ അനുമതി നല്‍കിയത്. കൂടാതെ
കട്ടപ്പന താലൂക് ആശുപത്രിയിലെ ലാബോറട്ടറിയിലേക്ക് പുതിയ എയര്‍ കണ്ടീഷണര്‍ വാങ്ങുന്നതിനും കൗണ്‍സിലില്‍ തീരുമാനമായി. മൃഗസംരക്ഷണ വകുപ്പിലെ 31 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഡോക്ടര്‍ പി.വി ഗീതമ്മക്ക് കൗണ്‍സില്‍ യോഗത്തില്‍ യാത്രയയപ്പ് നല്‍കി. 15 വര്‍ഷം വെള്ളയാംകുടിയിലും 7 വര്‍ഷം കട്ടപ്പനയിലും മൃഗാശുപത്രിയില്‍ ജോലി ചെയ്ത ഗീതമ്മ ഡോക്ടര്‍ ഏത് സമയവും നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇടപ്പെട്ടിരുന്നത്. നീണ്ട 22 വര്‍ഷം കട്ടപ്പനയില്‍ സേവനം ചെയ്ത ശേഷമാണ് ഡോക്ടര്‍ ഗീതമ്മ സര്‍വീസില്‍ നിന്ന് 31 ന് വിരമിക്കുന്നത്
What's Your Reaction?






