ഇടുക്കിക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണം:  കർഷക കോൺഗ്രസ് 31 ന് പുറ്റടി സ്പൈസ് പാർക്കിലേക്ക് മാർച്ച് നടത്തും

ഇടുക്കിക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണം:  കർഷക കോൺഗ്രസ് 31 ന് പുറ്റടി സ്പൈസ് പാർക്കിലേക്ക് മാർച്ച് നടത്തും

May 28, 2024 - 23:23
 0
ഇടുക്കിക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണം:  കർഷക കോൺഗ്രസ് 31 ന് പുറ്റടി സ്പൈസ് പാർക്കിലേക്ക് മാർച്ച് നടത്തും
This is the title of the web page

ഇടുക്കി: വരൾച്ചയിൽ 60 ശതമാനം കൃഷികളും കരിഞ്ഞുണങ്ങിയ ഇടുക്കിയെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നും പ്രത്യേക കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജില്ലയോടുള്ള  അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി 31 രാവിലെ 11ന് പുറ്റടി സ്പൈസ് പാർക്കിലേക്ക് കർഷക മാർച്ച് നടത്തും. കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് അധ്യക്ഷത വഹിക്കും. വരൾച്ചയിൽ കേരളത്തിലെ ആകെ നഷ്ടം 257 കോടി എന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ഇതിൽ 175 കോടിയും ഇടുക്കിയിലാണ്. വരൾച്ചാബാധിത മേഖലകളിൽ മൂന്നിൽ രണ്ടുഭാഗവും ഇടുക്കിയിലാണെന്നത് ആശങ്കാജനകമാണ്. യഥാർഥ കണക്ക് വരുമ്പോൾ ഇടുക്കിയിൽ മാത്രം 250 കോടിയിലേറെ നഷ്ടവും നേരിട്ട് ബാധിക്കുന്ന അൻപതിനായിരത്തിലേറ കർഷകരെയുമാണ്. 1,62,200 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചു. കുരുമുളകും വാഴയും കരിമ്പും ജാതിയും മറ്റിതര കൃഷികളും ക്ഷീരമേഖലയും പ്രതിസന്ധിയിലാണ്. കൃഷിനാശം സംഭവിച്ച കർഷകർക്ക് പുനർകൃഷിയ്ക്ക് സഹായം, ബാങ്ക് വായ്പകളിൽ പലിശ ഇളവ്, മോറട്ടോറിയം, ക്ഷീരകർഷകർക്ക് ആശ്വാസമായ പാക്കേജ് എന്നിവ അനുവദിക്കണം. ജലസേചന വകുപ്പ് തോടുകളിലും നദികളിലും തടയണ നിർമിച്ച് ജലസേചന സൗകര്യം വർധിപ്പിക്കണം. കുളങ്ങളും മറ്റ് ഇതര ജലസേചന സൗകര്യങ്ങളും കർഷകർക്ക് നൽകാൻ പദ്ധതികൾ നടപ്പാക്കണം. ചെറുകിട നാമമാത്ര കർഷകർക്കും അരയേക്കർ വരെയുള്ള കൃഷിക്കാർക്കും കൃഷി ഇൻഷ്വർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം. ഇപ്പോൾ ഒരു ഹെക്ടർ സ്ഥലമുള്ള കൃഷിക്കാർക്ക് മാത്രമാണ് രജിസ്‌റ്റർ ചെയ്യാൻ കഴിയുന്നത്. ഇതിന് മാറ്റം വരുത്തേണ്ടത് അനുവാര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആൻ്റണി കുഴിക്കാട്ട്, ജോസ് മുത്തനാട്ട്, അജയ് കുളത്തുകുന്നേൽ, ബാബു അത്തിമൂട്ടിൽ, അജി കീഴ്‌വാറ്റ്, ജോസ് ആനക്കല്ലിൽ, മേരിദാസൻ, പി.ജെ.ബാബു, രാധാകൃഷ്‌ണൻ നായർ, കുട്ടിച്ചൻ വേഴപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow