ഇടുക്കി: കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപനുമായ മുളങ്ങാശേരിയില്‍ സാബു ആത്മഹത്യചെയ്ത സംഭവം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാബുവിന്റെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. കുടുംബത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.