പുലിപ്പേടിയില്‍ ആലടി: കാല്‍പ്പാടുകള്‍ കണ്ടെത്തി
പുലിപ്പേടിയില്‍ ആലടി: കാല്‍പ്പാടുകള്‍ കണ്ടെത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ഒരാഴ്ചയായി ആലടിയുടെ പലസ്ഥലങ്ങളിലും പുലിയേയും 2 കുഞ്ഞുങ്ങളെയും കണ്ടതായി അഭ്യൂഹമുണ്ട്. ഞായറാഴ്ച രാത്രി 10ഓടെ ആലടി പുളിക്കല്‍ നിതിന്റെ കുടുംബാംഗങ്ങളാണ് വീടിനുസമീപം പുലിയെ കണ്ടതായി പറയുന്നത്. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോള്‍ തെരുവ് നായയെ കടിച്ചെടുത്ത് പുലി വനത്തിലേക്ക് മറഞ്ഞതായി നിധിന്റെ ഭാര്യ അനു പറയുന്നു. കൂടാതെ റോഡിലും വീടിനുസമീപവുമാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വനപാലകര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ പറഞ്ഞു.
ഏതാനും ദിവസങ്ങളായി പുലിയുടെ സാന്നിധ്യം മേഖലയിലുണ്ടെന്ന് ഉറപ്പായിട്ടും വനംവകുപ്പ് അലംഭാവം കാട്ടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് രാത്രികാല പട്രോളിങ് നടത്തണമെന്നും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






