മുരിക്കാട്ടുകുടി സ്‌കൂള്‍ അധ്യാപിക ലിന്‍സി ജോര്‍ജ് ഒരുക്കിയ സ്‌നേഹവീടുകളുടെ താക്കോല്‍ദാനം 8ന്
മുരിക്കാട്ടുകുടി സ്‌കൂള്‍ അധ്യാപിക ലിന്‍സി ജോര്‍ജ് ഒരുക്കിയ സ്‌നേഹവീടുകളുടെ താക്കോല്‍ദാനം 8ന്

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി അധ്യാപിക ലിന്‍സി ജോര്‍ജ്. താക്കോല്‍ദാന ചടങ്ങ് ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ അധ്യക്ഷനാകും. സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ മുഖ്യപ്രഭാഷണം നടത്തും. ഭവന സന്ദര്‍ശനത്തിനിടെയാണ് വിദ്യാര്‍ഥികളുടെ വീടിന്റെ ശോച്യാവസ്ഥ ടീച്ചര്‍ അറിഞ്ഞത്. തുടര്‍ന്നാണ് ഇവര്‍ക്ക് വാസയോഗ്യമായ വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. റിയാദില്‍ ജോലിക്കാരായ പെരുമ്പടവം പുത്തേര്‍കുടിലില്‍ ബിജുവും ഭാര്യ സാലിയുമാണ് നിര്‍മാണത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനത്തില്‍ എസ്എംവൈഎം കട്ടപ്പന ഫൊറോന ഡയറക്ടര്‍ ഫാ.നോബി വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും ജെപിഎം കോളേജ് എന്‍എസ്എസ് വോളന്റീയേഴ്‌സും മുരിക്കാട്ടുകുടി സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകരും പങ്കാളികളായി. അധ്യാപിക ലിന്‍സി ജോര്‍ജ് ദീപം തെളിയിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, ജോമോന്‍ തെക്കേല്‍, ലിനു ജോസ്, റോയ് എവറസ്റ്റ് , കാഞ്ചിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി ബിജു, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ എസ്. മുനിസ്വാമി ,പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി , സുനി ഗിരീഷ്, ജയ്‌മോന്‍ കോഴിമല, ആദിത്യ സാബു, ജിഷ്ണു കെ ശിവന്‍ തുടങ്ങിയവര്‍ സംസാരിക്കും.
What's Your Reaction?






