വള്ളക്കടവ് സ്‌നേഹസദനില്‍ കായികമേള: താരങ്ങളുടെ മിന്നുംപ്രകടനം
വള്ളക്കടവ് സ്‌നേഹസദനില്‍ കായികമേള: താരങ്ങളുടെ മിന്നുംപ്രകടനം

ഇടുക്കി: കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ കായികമേള നടത്തി. കട്ടപ്പന വനിതാ സെല്‍ എഎസ്‌ഐ അമ്പിളി കെ കെ ഉദ്ഘാടനം ചെയ്തു. പരിമിതികള്‍ മറന്നുള്ള മുന്നേറ്റങ്ങള്‍, ആവേശത്തോടെയുള്ള ആര്‍പ്പുവിളിയും ആരവങ്ങളും, ഒടുവില്‍ മനസിനൊപ്പം ഓടിയെത്താത്ത ശരീരത്തെ വരുതിയിലാക്കി തിളക്കമാര്‍ന്ന വിജയങ്ങള്‍. എല്ലാ വിദ്യാര്‍ഥികളും കായികമേളയില്‍ പങ്കെടുത്തു. റെഡ്, ബ്ലൂ, ഗ്രീന്‍ എന്നീ വിഭാഗങ്ങളായി മത്സരാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റും നടത്തി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കട്ടപ്പന വനിതാ സെല്‍ ഉദ്യോഗസ്ഥരായ സവിത തങ്കപ്പന്‍, ധന്യാ മോള്‍ കെ എസ്, സ്‌നേഹസദന്‍ അധ്യാപകരായ സിസ്റ്റര്‍ ജെസി മരിയ, സിസ്റ്റര്‍ മേബിള്‍ മാത്യു, സിസ്റ്റര്‍ നിസ മരിയ, സിസ്റ്റര്‍ അഞ്ചു മരിയ, ജോര്‍ജ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






