ബജറ്റില്‍ ജില്ലയ്ക്ക് മികച്ച പരിഗണന: മന്ത്രി റോഷി അഗസ്റ്റിന്‍
ബജറ്റില്‍ ജില്ലയ്ക്ക് മികച്ച പരിഗണന: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജില്ലയ്ക്ക് മികച്ച പരിഗണന നല്‍കിയ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക മേഖലയ്ക്കൊപ്പം ടൂറിസത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയ്യപ്പന്‍കോവില്‍ പാലം നിര്‍മിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തി. പൈനാവ് ഐഎച്ച്ആര്‍ഡി ലോ കോളജ് അനുവദിച്ചത് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് മുതല്‍ക്കൂട്ടാകും. മൂലമറ്റത്ത് നിന്ന് നാടുകാണിയിലേക്ക് കേബിള്‍ കാര്‍ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ആദ്യഘട്ടമായി 3 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലയിലെ ടൂറിസം രംഗത്തിന് ഇതുവലിയ നേട്ടമാകും. ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പിനായി 50 ലക്ഷം നീക്കി വച്ചതിലൂടെ പദ്ധതി യാഥാര്‍ഥ്യമാകുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാകും. പട്ടിശ്ശേരി ഡാമും കനാല്‍ ശൃംഖലയുടെയും പൂര്‍ത്തീകരണത്തിനായി 17 കോടി വകയിരുത്തി.
ജില്ലയിലെ കുട്ടികള്‍ക്കായി കെയര്‍ ഹോം സ്ഥാപിക്കുന്നതിനായി 3 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ പുതിയ തീയറ്ററിനായി 3 കോടി രൂപയും നീക്കിവച്ചത് ജില്ലയുടെ നേട്ടങ്ങളില്‍ പ്രധാനമാണ്. പട്ടിക ജാതി, പട്ടികവര്‍ഗ കോളനികളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്ന പദ്ധതിയും ജില്ലയ്ക്ക് ഗുണകരമാകും.
ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനായി ഭൂമി വാങ്ങുന്നതിന് 170 കോടി നീക്കിവച്ചിട്ടുള്ളത് ജില്ലയ്ക്ക് പ്രയോജനപ്പെടും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള 700 കോടി രൂപ ജില്ലയിലെ സാധാരണക്കാര്‍ക്ക് കൂടി ആശ്വാസം പകരുന്നതാണ്. വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 70.40 കോടി രൂപ നീക്കിവച്ചതില്‍ ഗണ്യമായ പങ്ക് ജില്ലയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളെ ഒരു പരിധിവരെ പരിഹരിക്കുന്നതിന് സഹായിക്കും. ജില്ലയുടെ ഏറെക്കാലമായുള്ള ആവശ്യങ്ങളായ സോളാര്‍ ഫെന്‍സിങും ട്രെഞ്ച് നിര്‍മാണവും അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വകയിരുത്തിയ തുക സഹായകമാകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു
What's Your Reaction?






