അയ്യപ്പന്‍കോവിലില്‍ 10 കോടിയുടെ പുതിയ പാലം: ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ: മൂന്നാറില്‍ കെ ഹോംസും തിയറ്ററും: മൂലമറ്റം- നാടുകാണി പവലിയന്‍ കേബിള്‍ കാര്‍ പദ്ധതി: സംസ്ഥാന ബജറ്റില്‍ ഇടുക്കിക്ക് ലഭിച്ചത് ഇതൊക്കെ
അയ്യപ്പന്‍കോവിലില്‍ 10 കോടിയുടെ പുതിയ പാലം: ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ: മൂന്നാറില്‍ കെ ഹോംസും തിയറ്ററും: മൂലമറ്റം- നാടുകാണി പവലിയന്‍ കേബിള്‍ കാര്‍ പദ്ധതി: സംസ്ഥാന ബജറ്റില്‍ ഇടുക്കിക്ക് ലഭിച്ചത് ഇതൊക്കെ

ഇടുക്കി: സംസ്ഥാന ബജറ്റില്‍ ഇടുക്കിക്ക് ചില സുപ്രധാന പദ്ധതി പ്രഖ്യാപനങ്ങള്‍. അതേസമയം മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജില്‍ ഇത്തവണയും തുക പ്രത്യേകമായി വകയിരുത്തിയിട്ടില്ല. വന്യമൃഗ ശല്യം നിയന്ത്രിക്കാനും വനമേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനുമായി പ്രത്യേക പാക്കേജ് അനുവദിച്ചത് ജില്ലയ്ക്ക് ആശ്വാസകരമാണ്. സുഗന്ധ വ്യജ്ഞന വിള വികസന പദ്ധതി അനുവദിച്ചതും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശമുണ്ടാകുന്നവര്‍ക്ക് വിള ഇന്‍ഷൂറന്‍സ് പദ്ധതിയും ആശ്വാസകരമായേക്കും.
വന്യമൃഗ ശല്യം നിയന്ത്രിക്കാനും വനമേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനുമായി പ്രത്യേക പാക്കേജിന് 50 കോടിയാണ് അനുവദിച്ചിരിക്കുന്നത്. അയ്യപ്പന്‍കോവിലില്‍ പുതിയ പാലം നിര്‍മിക്കാന്‍ 10 കോടി രൂപ അനുവദിച്ചു. ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ അനുവദിച്ചു. ഇതിനായി 2 കോടി വകയിരുത്തി. ഈവര്‍ഷം നിര്‍മാണം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ ഹോംസ് പദ്ധതി മൂന്നാറിലും നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ജില്ലയിലെ കുട്ടികള്‍ക്കായി പുതുതായി കെയര്‍ ഹോം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 3 കോടി രൂപ വകയിരുത്തി. ചിത്തിരപുരം ഐടിഐയ്ക്ക് 2 കോടിയുടെ പുതിയ കെട്ടിടവും അനുവദിച്ചു. മൂന്നാറില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പുതിയ തിയറ്റര്‍ നിര്‍മിക്കും. ഇതിനായി 3 കോടി വകയിരുത്തി. ടൂറിസം മേഖലയില്‍ ഇടുക്കി മൂലമറ്റം- നാടുകാണി പവലിയന്‍ കേബിള്‍ കാര്‍ പദ്ധതിയാണ് പ്രധാന പ്രഖ്യാപനം. 3 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. സുഗന്ധ വ്യജ്ഞന വിള വികസന പദ്ധതിയ്ക്ക് 7.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏലം, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നവര്‍ക്ക് പദ്ധതി പ്രയോജനപ്പെടും. കൂടാതെ, 78.45 കോടി വകയിരുത്തിയിട്ടുള്ള സമഗ്ര പച്ചക്കറി വികസനവും ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. വിഎഫ്പിസികെ വഴി 18 കോടി ചെലവഴിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. വിള ഇന്‍ഷൂറന്‍സ് പദ്ധതിക്ക് 33.14 കോടിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് 43.9 കോടിയുമാണ് ബജറ്റ് പ്രഖ്യാപനം.
മറ്റ് പ്രഖ്യാപനങ്ങള്‍
ഇടുക്കി എയര്‍സ്ട്രിപ്പ് ഡി.പി.ആര്‍. തയ്യാറാക്കുന്നതിനും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുമായി 50 ലക്ഷം.
ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ ടൗണ്‍ റോഡുകളുടെ വികസനവും സൗന്ദര്യവല്‍ക്കരണവും 4 കോടി രൂപ
അയ്യപ്പന്‍കോവില്‍ പാലം 10 കോടി രൂപ
പട്ടിശ്ശേരി ഡാമിന്റെയും കനാല്‍ ശൃംഖലയുടെയും പൂര്‍ത്തീകരണത്തിനായി 3 കോടി രൂപ അധികമായി വകയിരുത്തി വിഹിതം 17 കോടിയായി വര്‍ധിപ്പിച്ചു.
പൈനാവ് ഐഎച്ച്ആര്‍ഡി ലോ കോളജ്
ഇടുക്കി നിയോജക മണ്ഡലത്തിലെ ടൗണ്‍ റോഡുകളുടെ വികസനത്തിനായി നാലു കോടി
ഗ്രാമീണ റോഡുകള്‍ക്ക് പ്രത്യേകം തുക നീക്കിവച്ചിട്ടുണ്ട്.
പട്ടിക ജാതി പട്ടികവര്‍ഗ കോളനികളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്ന പദ്ധതി
What's Your Reaction?






