ഫണ്ട് വിനിയോഗത്തില്‍ രാജകുമാരി പഞ്ചായത്ത് ഭരണസമിതി വിവേചനം കാട്ടുന്നു: യുഡിഎഫ്
ഫണ്ട് വിനിയോഗത്തില്‍ രാജകുമാരി പഞ്ചായത്ത് ഭരണസമിതി വിവേചനം കാട്ടുന്നു: യുഡിഎഫ്

ഇടുക്കി: വാര്‍ഡിന്റെ വികസനത്തിനായി തുക അനുവദിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി വിവേചനപരമായി പെരുമാറുന്നുവെന്ന ആരോപണവുമായി രാജകുമാരി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍. 2024 -25 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തംഗങ്ങള്‍ക്ക് തുക അനുവദിച്ചതിലാണ് എല്‍ഡിഎഫ് ഭരണസമിതി വിവേചനപരമായി പെരുമാറിയത്. 20 മുതല്‍ 30 ലക്ഷം വരെ ഇടതുമുന്നണിയെ പ്രതിനിധികരിക്കുന്ന അംഗങ്ങള്‍ക്ക് അനുവദിച്ചപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് 5 ലക്ഷം രൂപവീതം മാത്രമാണ് അനുവദിച്ചത്.
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ വികസനം നടക്കുന്നില്ലയെന്ന ചര്‍ച്ച കൊണ്ടുവരാനുള്ള രാഷ്ട്രീയ ഇടപെടലാണ് ഇതെന്നാണ് യുഡിഎഫിന്റെ നിലപാട്. വിവേചനത്തിനെതിരെ അധികൃതര്‍ക്ക് പരാതിനല്‍കുമെന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ജോസ് കണ്ടത്തിന്‍കര, സെക്രട്ടറി റോയ് ചാത്തനാട്ട്, സുനില്‍ വാരിക്കാട്ട്, യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളായ മഞ്ചു ബിജു, ഡെയ്‌സി ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






