കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: കട്ടപ്പനയില്‍നിന്ന് അഷ്ടമുടിക്കായലിലേക്ക് വിനോദയാത്ര 27ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: കട്ടപ്പനയില്‍നിന്ന് അഷ്ടമുടിക്കായലിലേക്ക് വിനോദയാത്ര 27ന്

ഇടുക്കി: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കട്ടപ്പന ഡിപ്പോയില്‍നിന്ന് കൊല്ലം അഷ്ടമുടിക്കായലിലേക്ക് വിനോദയാത്ര 27ന് പുറപ്പെടും. അഷ്ടമുടിക്കായല്‍, പൈതൃക പട്ടികയില്‍ ഇടംനേടിയ മണ്‍ട്രോത്തുരുത്ത്, സാമ്പ്രാണിക്കോടി, പൊന്‍മാന്‍ സിനിമാ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലൂടെ ഡബിള്‍ ഡക്കര്‍ ബോട്ടില്‍ യാത്ര ചെയ്യാം. തുടര്‍ന്ന്, ബ്രിട്ടീഷുകാര്‍ നിര്‍മിച്ച തങ്കശ്ശേരി വിളക്കുമരം, കൊല്ലം ബീച്ച് എന്നിവിടങ്ങളിലും സന്ദര്‍ശനമുണ്ട്. ബസ് ചാര്‍ജ്, ഭക്ഷണം, ബോട്ടിങ് ഉള്‍പ്പെടെ 1290 രൂപയാണ് നിരക്ക്. താല്‍പര്യമുള്ളവര്‍ പേര് നല്‍കണം. ഫോണ്‍: 9447611856, 9744532829, 9074138921.
What's Your Reaction?






